Friday, May 20, 2011

-->ഇനിയുള്ള യാത്രയില്‍ കൂട്ടായി.

















"പെറ്റുവളര്‍ത്തിയ അമ്മയും, ജന്‍മം തന്ന അഛ്ചനും,
 ഇണങ്ങിയും പിങ്ങങ്ങിയും കൂടെയുണ്ടായിരുന്ന അനിയനും 
നമുക്കൊപ്പം എന്നും കാണില്ല. ജീവിതത്തിന്റെ എതെങ്കിലുമൊരു 
ഘട്ടത്തില്‍ നമുക്കവരെ പിരിയേണ്ടതായി വരും
 പകരം ഈശ്വരന്റെ ഏറ്റവും വലിയ ധനമായി, 
സമ്മാനമായി ഇവരുടെയൊക്കെ സ്നേഹവും തലോടലും
 സാന്ത്വനവുമൊക്കെ ലയിച്ചുചേര്‍ന്ന മറ്റൊരു രൂപത്തെ 
നാം സ്വയം വരിക്കും. ഇനിയുള്ള യാത്രയില്‍ കൂട്ടായി... "

"ആദ്യമായ്‌ കണ്ടതെന്റെ കിനാവിലാണെങ്കിലും
കണ്ടുകൊഴിഞ്ഞതൊരു കിനാവാണെങ്കിലും
നിനവേ നീയെന്റെ കവിതയാണ്‌...
സ്വപ്നമായിരുന്നെങ്കിലുമിന്നുഞ്ഞാനറിയുന്നു,
നശ്വരമാകുമീ ലോകത്തില്‍,
അനശ്വരമായി നിന്‍ സ്നേഹം മാത്രം... "

-->ഓര്‍മ്മകള്‍ മാത്രം...

















നിറം ചാര്‍ത്തുന്ന
ഓര്‍മ്മകളുടെ വര്‍ണ്ണപുഷ്പങ്ങള്‍
മനസ്സില്‍ കുളിരു നിറയ്ക്കുന്നു...
മഞ്ഞും പൊഴിയുമ്പൊഴും
മഴ പെയ്യുമ്പൊഴും
ഒരു പൂവിരിയുമ്പൊഴും പിന്നതിന്‍
ദലങ്ങളോരോന്നായി കൊഴിയുമ്പൊഴും
ഒരോ ദിനവും പുലരുമ്പൊഴും
പിന്നെ രാവു വന്നെത്തുമ്പൊഴും
മായാതെ മങ്ങാതൊരിക്കലും
ഒളിമങ്ങാതെ തിളങ്ങിനില്‍ക്കുവതെന്നും
ഓര്‍മ്മകള്‍ മാത്രം...

-->പ്രണയത്തിന്‍ ഓര്‍മ്മക്കായ്...

















എന്നോ എപ്പൊഴോ തോന്നിയൊരിഷ്‌ടം.
ആകാശം കാട്ടാതെ പുസ്‌തകത്താളിലൊളിപ്പൊച്ചൊരു മയില്‍‌പ്പീലിപോലെ...
പറയുവാനേറെ ആശിച്ചിട്ടും പറയുവാന്‍ കഴിയാതെ മനസ്സ് വിങ്ങിനിന്ന നിമിഷം...
തൂലികത്തുമ്പില്‍ നഷ്‌ടമായ വാക്കുകള്‍...
കവിള്‍ത്തടത്തിലൂടൊഴുകിയൊലിച്ച കണ്ണുനീര്‍ത്തുള്ളികള്‍...
ഉറക്കമില്ലാത്ത രാത്രികള്‍...
ഒടുക്കം...
ഒരു ഓര്‍മ്മ മാത്രമായ് മാറിയ പ്രണയത്തിന്‍ ഓര്‍മ്മക്കായ്...