Monday, December 20, 2010

-->സ്നേഹത്തിന്റെ പ്രതിഭലം കണ്ണീരാണ്..















സ്നേഹത്തിന്റെ പ്രതിഭലം കണ്ണീരാണ്...
പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്...
നനയുമ്പോഴും,
എന്റെ കവിളിന് ആ കണ്ണുനീര് ചൂട്
പകരുന്നു ...
ആ ചൂടില്, ഞാന് അറിയുന്ന സുഖത്തിനു,
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.......
ഒരുപാട് ആശ്വാസങ്ങളുണ്ട്....
ഒരു പക്ഷെ എന്റെ കണ്ണീരില്
മറ്റാരൊക്കെയോ
മഴവില്ല് കാണുന്നുണ്ടാകും ....
രോക്കെയോ ചിരിക്കുന്നുണ്ടാവും...
അതിനുമപ്പുറം എനിക്കെന്തു വേണം ?
സ്നേഹം എന്നെ കരയിച്ച്ചോട്ടെ........
പക്ഷെ ഞാന് സ്നേഹിക്കുന്നവര്
കരയാതിരിക്കട്ടെ
ഞാന്
കരയാം എല്ലാവര്ക്കും വേണ്ടി .......

Monday, December 13, 2010

-->മനസ്സിലെ മുറിവാണ് പ്രണയം...












മനസ്സിലെ മുറിവാണ് പ്രണയം....
വിങ്ങുന്ന വേദനയാണ് പ്രണയം...
വെറും മായാജാലമാണ് പ്രണയം...
ഭ്രമിപ്പിച്ചൊരു കൊല്ലിയിലേക്ക് നയിക്കുന്ന ചെകുത്താനാണ് പ്രണയം....
അടുത്തു കൊണ്ടുള്ളോരകല്‍ച്ചയാണ് പ്രണയം...
എന്കിലും ആരും പ്രണയത്തെ വെറുക്കുന്നില്ല...
എല്ലാവരും പ്രണയിക്കുന്നു പ്രണയത്തെയും പ്രണയിക്കുന്നവരെയും.....

-->അറിയുവാ൯ കഴിഞ്ഞില്ല എന്റെയുള്ളം...

















ചാരെയെത്തുവാ൯  കൊതിച്ചു ഞാ൯
പക്ഷേ............

അനുവദിച്ചില്ലെ൯ ദൌ൪ബലൃം...........
എന്കിലും.......
ഞാനേറെ കൊതിച്ചു ഇഷ്ടമെന്ന് നീയൊന്നു ചൊല്ലുവാ൯......
നീയും അറിഞ്ഞില്ല..... പറഞ്ഞില്ല.........
അറിയുവാ൯ കഴിഞ്ഞില്ല എന്റെയുള്ളം.....
നീയെ൯ ജീവന്റെ ജീവനായിരുന്നെന്കിലും......
നിനക്കായി ഒരു നല്ല സുഹൃത്തായി ഞാ൯.......

ഇന്നെന്റെ വിവാഹം.............
ദൈവത്തോടുള്ള കടം തീ൪ക്കാനായിനി 
ഈ മനുഷൃനുമൊത്തൊരു ജീവിതം.......
മനസ്സെല്ലാം നിന്റെ ഓ൪മ്മകളാല് നീറുന്നു......
ഇന്നീ കുറിപ്പെഴുതുന്പോഴും
ഞാനാശിച്ചു പോകുന്നു.....
ഇപ്പോഴെന്കിലും നീയെന്നുള്ളമൊന്നറിഞ്ഞിരുന്നെന്കിലെന്ന്.....
ഇഷ്ടമാണെന്കിലും............. എ൯ ജീവനാണെന്കിലും......
കഴിയില്ലെനിക്കിനി നിന്റെ സ്വന്തമാകുവാ൯
ഒരിക്കലും................. ഒരിക്കലും...................... 

-->പ്രണയവും ഹൃദയവും നീ തന്നെ..




വാക്കിനോടിഷ്ട്ടം...വരികളോടിഷ്ട്ടം...-
വര്‍ണ്ണമെന്നിഷ്ട്ടം...വരകളോടിഷ്ട്ടം...

വരികളില്‍ വരകളും,വരകളില്‍ വരികളും...,
വരിവരിക്കെന്നിലേക്കെത്തിടുമ്പോള്‍...
വരികളെന്‍ ഹൃദയം....
വരകളെന്‍ പ്രണയം...
പ്രണയവും ഹൃദയവും നീ തന്നെ...,

-->എന്റെ പുസ്തകത്താളിലെ മായാത്തൊരധ്യായം നീ....

















പാതി വഴിയിലെന്നെ തനിച്ചാക്കി
നീ എവിടെയോ ദൂരേക്ക്....
കാത്തിരുന്നു ഒരുപാടു നാളുകള് നിനക്കായി...
കാത്തിരിപ്പിന്റെ അലസതയില്...
നിമിഷങ്ങള് നൂറ്റാണ്ടുകളായി...
യുഗങ്ങളായി.... പിന്നീടത് സംവത്സരങ്ങളായി....
വേ൪പാടിന്റെ വേദനയില്...
ഞാനെഴുതുവാ൯ തുടങ്ങി.....
ഓരോ വാക്കുകള്ക്കും യുഗങ്ങളുടെ കഥ പറയുവാനുണ്ടായിരുന്നു....
അതെല്ലാം നിങ്ങളിന്നു കാതോ൪ക്കുന്നു....
അതെ..... കാലമെന്ന മഹാപ്രഭാസം എന്നെയന്ന് തനിച്ചാക്കി യാത്രയായി.....
ഇന്നെന്റെ പേര്............................ ചരിത്രം......
എന്റെ പുസ്തകത്താളിലെ ഇന്നത്തെ മായാത്തൊരധ്യായം നീ..... 

-->കാലം അനാഥയാക്കിയവള്‍...

















ജനിമൃതികള്‍ ശരവേഗം തെളിയുന്നൊരീ യുഗത്തില്‍
നീയെഴുതിയ കവിതകള്‍ക്കിടയിലെ
വരികളില്‍ ഞാന്‍ ജീവച്ചിരുന്നു...
ഞാന്‍... കാലം അനാഥയാക്കിയവള്‍...
എന്നെ നീയെന്തിനേറെ സ്നേഹിച്ചു.....
പിന്നീടെന്തിനേറെയെന്നെ വെറുത്തു...
ആകര്‍ഷണീയ ഭംഗിയേതുമെനിക്കില്ലെന്നറിഞ്ഞിട്ടും
പിന്നെന്തിനു നീയെന്നെ നിന്നിലേക്കടുപ്പിച്ചു...
ജീവിതം സ്വപ്നം കണ്ട നിമിഷങ്ങളേറെ കൊഴിഞ്ഞപ്പോള്‍
എന്തിനെന്നെയൊരു പാഴ്ക്കടലാസു കഷണം പോലെ വലിച്ചെറിഞ്ഞു...
അറിഞ്ഞിരുന്നില്ലേ ഞാന്‍ അനാഥയെന്ന്....
നിമിഷങ്ങള്‍ കൊണ്ട് സനാഥയെന്ന് ധരിച്ചു പോയ് ഞാന്‍....
പക്ഷേ........
പഠിപ്പിച്ചു തന്നു നീ....
അനാഥര്‍ എന്നും...... അനാഥര്‍ തന്നെ...
ആ പാഴ്ക്കടലാസു കഷണത്തില്‍....
നീയെഴുതിയ കവിതകളില്‍....
ഞാനിന്നും ജീവിക്കുന്നു....

-->മനസ്സില് നിറയെ മുറിവുകളാണ്



















അന്നു നീ പറഞ്ഞതോര് ക്കുന്നില്ലേ?
എന്റെ കണ്ണുകള് സമുദ്രങ്ങളാണെന്ന്
എന്റെ നേര്ക്ക് നീളുന്ന വെറുപ്പിന്റെ
ഏതു തീ നാളങ്ങളും ഈ ആഴങ്ങളില്
വീണു കെട്ടു പോവുമെന്ന്
ഇപ്പോ ആ സമുദ്രം വറ്റി പോയിരിക്കുന്നു
മനസ്സില് നിറയെ മുറിവുകളാണ്
ആഴത്തിലുള്ളവ, ഭേദമാവാത്തവ
പുറമേക്കു പൊറുത്തും ഉള്ളിലിരുന്നു വിങ്ങുന്നവ
ആ മുറിവുകള്ക്ക് മീതെ ചിരിയുടെ
വലിയ ഒരു മഞ്ഞു പുതപ്പു വലിച്ചിട്ട്
വസന്തത്തിലെന്ന പോലെ
ഞാന് നില്ക്കേ ...
എന്തിനായിരുന്നു കടന്ന് വന്ന്
ആ മഞ്ഞൊക്കെ ഉരുക്കി കളഞ്ഞത്?
നിന്റെ സ്നേഹത്തിന്റെ നറു വെണ്ണയാല്
ആ മുറിവൊക്കെ മാഞ്ഞു പോവുമെന്നാശിച്ച്
ഞാന് കാത്തു നില്ക്കെ ...
തിരസ്കരണത്തിന്റെ മൂര്ച്ചയുള്ള ഒരു കത്തി
ആഴത്തില് കുത്തിയിറക്കി
മാപ്പു പറച്ചിലിന്റെ അര്ത്ഥ ശൂന്യത ബാക്കി നിര്ത്തി
പാപത്തിന്റെ വഴുക്കുന്ന പായല് പ്പടികളില്
എന്നെ തനിച്ചാക്കി
ഏതു ഗംഗയിലേയ്ക്കാണു നീ പോയി മറഞ്ഞത്?
ആ മുറിവില് നിന്ന് ഇപ്പോഴും രക്തം ഒഴുകിക്കൊണ്ടേ
ഇരിയ്ക്കുന്നു
തകര്ന്നു പോയ ഒരു പളുങ്കു പാത്രം പോലെ
ഈ ജീവിതം
എങ്ങനെ ചേര്ത്തു വെച്ചാലും മുഴുവനാകാതെ
എത്ര തൂത്തു വാരിയാലും വൃത്തിയാവാതെ
വിള്ളലുകള്, അപൂര്ണ്ണത
ഒരു നിമിഷത്തിന്റെ
അശ്രദ്ധ കൊണ്ട് രക്തച്ചാലുകള് ...
ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്
വറ്റിപ്പോയ സമുദ്രത്തിനു കാവലായി
പേടിപ്പിക്കുന്ന ഇരുട്ടില്, മരവിക്കുന്ന തണുപ്പില് ...
ഒറ്റയ്ക്ക് ...
നിനക്ക് തിരിച്ച് വരാന് തോന്നുന്നില്ലേ ...
നമുക്ക് സ്നേഹത്തിന്റെ വറ്റാത്ത കടല് സൃഷ്ടിക്കാം
നേരം പോയതറിയാതെ ആകാശം നോക്കി ക്കിടക്കാം ...

-->എന്റെ തോരാത്ത കണ്ണുനീര്...
















ആ സൌന്ദര്യം കണ്ണുകളില്‍ നിറഞ്ഞു,
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്
ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍
ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും
നീ കരുതിയിരിക്കുന്നു...
തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച്
നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച്ചു
ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
 
ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി
മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍ 
ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ,
അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു 
നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ 
വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന് 
നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു
ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ 
നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി 
നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും.

-->ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും..























നിന്റെ എകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും, 
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും, ....
അന്നുമെന്നാത്മാവു നിന്നോടു മന്ത്രിക്കും.. ....
നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന്...... 
എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇനിയി....
ജന്‍മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ എന്ന അറിയാത്ത തേങ്ങല്‍....
മൌനമായി പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊമ്പരം.....
വെറും തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ...!!!


"ഓര്‍മ്മകള്‍ വാക്കുകളായി മുറിഞ്ഞു വീണപ്പോള്‍ മഷി പകര്‍ന്നത് ഹൃദയ രക്തം തന്നെയായിരുന്നു ..
വഴിവക്കില്‍ കണ്ട പൂവില്‍ തലോടിയപ്പോള്‍ കയ്യില്‍ പുരണ്ട രക്തം കണ്ടില്ലെന്നു നടിച്ചു 
എന്നാല്‍ ആ മുറിവിന്‍റെ വേദന ശരീരം മുഴുവന്‍ പടര്‍ന്ന പ്പോഴാണ് ......
പൂവില്‍ ഒളിച്ചിരിക്കുന്നത് വിഷ മുള്ള് ആണെന്ന് അറിഞ്ഞത്........"

-->ഒരു ബന്ധത്തിനും വേണ്ടി കരയാതിരിക്കുക




















 
ഒരു നിമിഷം മതി ഒരുപാട് ഇഷ്ടം തോന്നാന്‍.. 
ഒരു മിനുറ്റ്‌ മതി പിണങ്ങാന്‍.. 
പിണക്കം മാറാന്‍ കുറച്ചു ദിവസം മതി.. 
പക്ഷെ.. 
ഒരു ജന്മം മുഴുവന്‍ വേണം .... ഇഷ്ടപ്പെട്ടയാളെ മറക്കാന്‍!!!!!!!!!
ഈ യാത്രയില്‍ കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്‍.. ഓര്‍‌ത്തു വയ്ക്കാന്‍ ചില മോഹന സ്വപ്‌നങ്ങള്‍.. 
അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയില്‍ നമു ക്ക് സൂക്ഷിക്കാം..

"അകലാന്‍ വേണ്ടിയാണു അടുക്കുന്നതെങ്കില്‍ പിരിയാന്‍ വേണ്ടിയാണു സ്നേഹിക്കുന്നതെങ്കില്‍ ആരും ആരെയും കണ്ടുമുട്ടാതിരിക്കട്ടെ "


ഒരു ബന്ധത്തിനും വേണ്ടി കരയാതിരിക്കുക 
കാരണം ?
നിങ്ങള്‍ ആര്‍ക്കുവേണ്ടി കരയുന്നുവോ അയാള്‍ ആ കണ്ണുനീര്‍ അര്‍ഹിക്കുന്നില്ല 
അഥവാ ......
അത് അര്‍ഹിക്കുന്നയാല്‍ നിങ്ങളെ ഒരിക്കലും അനുവദിക്കുകയില്ല
ഒരിക്കല്‍ നീ എന്നെ ഓര്‍ത്തു കരയും , അന്ന് ഞാന്‍ നിന്നെ ഓര്‍ത്തു കരഞ്ഞതുപോലെ ,
ഒരിക്കല്‍ നീ എന്നെ തിരഞ്ഞു നടക്കും , അന്ന് ഞാന്‍ നിന്നെ തിരഞ്ഞു നടന്നതുപോലെ , 
ഒരിക്കല്‍ നീ എന്നെ സ്നേഹിക്കും ഞാന്‍ നിന്നെ സ്നേഹിച്ചതുപോലെ 
പക്ഷെ അന്ന് നിന്നെ ഞാന്‍ സ്നേഹിച്ചെന്നുവരില്ല ..