Sunday, July 24, 2011

-->ആഴത്തിലുള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന















ഒരുപാട് സ്നേഹികുനവരെ കാലം വേഗം വേര്‍പെടുത്തും,പക്ഷെ കാലത്തിനറിയില്ലാലോ വേര്‍പാട്‌ സ്നേഹത്തിന്റെ ആഴം വലുതാക്കുമെന്ന്..!


അകലെയാണെങ്കിലും
കാണാപ്പുറത്താണെങ്കിലും
ഒരാള്‍ സ്നേഹിക്കാനുള്ളതിന്റെ
വിലയും ആവശ്യവും .....
ഒരു പക്ഷെ ആ സ്നെഹത്തിന്റെ ശക്തിയാവും ജീവിക്കാന്‍ പ്രെരപ്പിക്കുന്നത് പോലും...
അതേ! കാണുകയും സംസാരിക്കുകയും കൂടെയുണ്ടവുകയും വേണ്ടാ.
ഉണ്ട് എന്നതു തന്നെ ഒരു ബലമല്ലേ?
ഒന്നിച്ചു പങ്കു വച്ച നിമിഷങ്ങളുടെ
ഓര്‍മ്മകള്‍ തരുന്ന മനോബലം !!



"ആഴത്തിലുള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന.. ഒരിക്കലും ഒരാളെയും നമ്മുടെ ജീവനേക്കാള് ഏറെ സ്നേഹിക്കരുത്.."”

Friday, May 20, 2011

-->ഇനിയുള്ള യാത്രയില്‍ കൂട്ടായി.

















"പെറ്റുവളര്‍ത്തിയ അമ്മയും, ജന്‍മം തന്ന അഛ്ചനും,
 ഇണങ്ങിയും പിങ്ങങ്ങിയും കൂടെയുണ്ടായിരുന്ന അനിയനും 
നമുക്കൊപ്പം എന്നും കാണില്ല. ജീവിതത്തിന്റെ എതെങ്കിലുമൊരു 
ഘട്ടത്തില്‍ നമുക്കവരെ പിരിയേണ്ടതായി വരും
 പകരം ഈശ്വരന്റെ ഏറ്റവും വലിയ ധനമായി, 
സമ്മാനമായി ഇവരുടെയൊക്കെ സ്നേഹവും തലോടലും
 സാന്ത്വനവുമൊക്കെ ലയിച്ചുചേര്‍ന്ന മറ്റൊരു രൂപത്തെ 
നാം സ്വയം വരിക്കും. ഇനിയുള്ള യാത്രയില്‍ കൂട്ടായി... "

"ആദ്യമായ്‌ കണ്ടതെന്റെ കിനാവിലാണെങ്കിലും
കണ്ടുകൊഴിഞ്ഞതൊരു കിനാവാണെങ്കിലും
നിനവേ നീയെന്റെ കവിതയാണ്‌...
സ്വപ്നമായിരുന്നെങ്കിലുമിന്നുഞ്ഞാനറിയുന്നു,
നശ്വരമാകുമീ ലോകത്തില്‍,
അനശ്വരമായി നിന്‍ സ്നേഹം മാത്രം... "

-->ഓര്‍മ്മകള്‍ മാത്രം...

















നിറം ചാര്‍ത്തുന്ന
ഓര്‍മ്മകളുടെ വര്‍ണ്ണപുഷ്പങ്ങള്‍
മനസ്സില്‍ കുളിരു നിറയ്ക്കുന്നു...
മഞ്ഞും പൊഴിയുമ്പൊഴും
മഴ പെയ്യുമ്പൊഴും
ഒരു പൂവിരിയുമ്പൊഴും പിന്നതിന്‍
ദലങ്ങളോരോന്നായി കൊഴിയുമ്പൊഴും
ഒരോ ദിനവും പുലരുമ്പൊഴും
പിന്നെ രാവു വന്നെത്തുമ്പൊഴും
മായാതെ മങ്ങാതൊരിക്കലും
ഒളിമങ്ങാതെ തിളങ്ങിനില്‍ക്കുവതെന്നും
ഓര്‍മ്മകള്‍ മാത്രം...

-->പ്രണയത്തിന്‍ ഓര്‍മ്മക്കായ്...

















എന്നോ എപ്പൊഴോ തോന്നിയൊരിഷ്‌ടം.
ആകാശം കാട്ടാതെ പുസ്‌തകത്താളിലൊളിപ്പൊച്ചൊരു മയില്‍‌പ്പീലിപോലെ...
പറയുവാനേറെ ആശിച്ചിട്ടും പറയുവാന്‍ കഴിയാതെ മനസ്സ് വിങ്ങിനിന്ന നിമിഷം...
തൂലികത്തുമ്പില്‍ നഷ്‌ടമായ വാക്കുകള്‍...
കവിള്‍ത്തടത്തിലൂടൊഴുകിയൊലിച്ച കണ്ണുനീര്‍ത്തുള്ളികള്‍...
ഉറക്കമില്ലാത്ത രാത്രികള്‍...
ഒടുക്കം...
ഒരു ഓര്‍മ്മ മാത്രമായ് മാറിയ പ്രണയത്തിന്‍ ഓര്‍മ്മക്കായ്...

Friday, April 1, 2011

--->അലയുകയാണു ഞാന്‍.















നിന്നെ ഉണര്‍ത്തുന്ന ഈ നിമിഷങ്ങളില്‍ 
കവിതയുടെ ഗന്ധമുണ്ടെങ്കിലത് 
ഓര്‍മകളുടെ തംബുരുവില്‍ മധുരമാം
 കാലത്തിലേയ്ക്കൊരു തിരിച്ചുപോക്കായിരിക്കും ........
നേര്‍ത്തവിരലുകള്‍ കൊണ്ട് ആത്മാവിനെ 

തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
 ഒരു സ്വപ്നം പോലെ നീ വരും. 
കാലങ്ങളെ മാത്രകളാക്കി, ചന്ദ്രികാജ്യോതിയുടെ
 ഒരായിരം ദിനങ്ങള്‍ കവര്‍ന്നെടുത്ത് നീ വരും,
 ഒരു പൂവാടിയുടെ പുഞ്ചിരി നിന്നില്‍ ഉതിരുന്നുണ്ടാവും.
നിനക്ക് വേണ്ടി മാത്രം നിര്‍‌ഗ്ഗ‍ളിക്കുന്ന എന്റെ
 വിരല്‍തുമ്പിലെ അക്ഷരങ്ങള്‍ സ്വരങ്ങളായി 
നിന്നെ ചൂഴ്ന്നുനില്‍ക്കും.നിനക്ക് വരാതിരിയ്ക്കാനാവില്ലാ, 
എനിക്ക് ചിന്തകള്‍ തന്നത് നീയാണ്,
 അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ തന്നത് നീയാണ്..
അലയുകയാണു ഞാന്‍.

-->പൊഴുയുമീ ഹൃദയം..



നീ പറയാന്‍ മടിക്കുവതെന്തിനു ..
നിന്‍റെ ചിന്തകളെ നീ തടുക്കുവതെന്തിനു ..
ഈ ലോകം അടക്കട്ടെ വാതിലുകള്‍ ,
തുറക്കൂ നീ നിന്‍റെ ഹൃധ്യതിന്‍ കവാടങ്ങള്‍ ..
തിരശ്ശീല നീക്കി പുറത്തു വരൂ ,
നിന്‍റെ ഹൃദയം ശബ്ധിക്കട്ടെ ,
ഉറക്കെ തന്നേ ...


Wednesday, February 9, 2011

-->വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ.



















"ഓര്‍മ്മകള്‍ വാക്കുകളായി മുറിഞ്ഞു വീണപ്പോള്‍ മഷി പകര്‍ന്നത് ഹൃദയ രക്തം തന്നെയായിരുന്നു .."

നിന്റെ എകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും, 
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും, 
അന്നുമെന്നാത്മാവു നിന്നോടു മന്ത്രിക്കും.........
 നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന്...... 
എനിക്ക് നിന്നെ ഇനിയി ജന്‍മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ.....
 എന്ന അറിയാത്ത തേങ്ങല്‍ മൌനമായി പറയാതെ പോയ..... 
ഒരു യാത്രാമൊഴിയുടെ നൊമ്പരം വെറും തലയാട്ടലില്‍ ഒതുക്കി 
വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ...!!!