Friday, January 21, 2011

-->നീറുന്ന ഒരു നോവായി..























ജീവിതമെന്ന ഈ മായകാഴ്ച്ചയില്‍ പലമുഖങ്ങളും നമുക്ക് മുന്‍പില്‍ മിന്നി മറയും.
അതില്‍ ചില മുഖങ്ങള്‍ നമ്മെ വല്ലാതെ കൊതിപ്പിക്കുകയും ചെയും.
അത്തരം ഓര്‍മകളുടെ സുഖമുള്ള ഒരു നോവായി
ജീവിതം നമ്മോടൊപ്പം കൂടെ വരും ഒരുപാട് കാലം.... 
പിന്നീട് കഴിഞ്ഞ കാലം നമ്മെ ഓര്‍മകളുടെ മഴവില്‍ ജാലകം
തുറന്നു മാഞ്ഞു പോയ മുഖങ്ങളുടെ നിഴല്‍ ചിത്രങ്ങള്‍ കാട്ടി കൊതിപ്പിക്കും. 
ആ മുഖങ്ങളില്‍ മാഞ്ഞുപോകാത്ത ഒന്നായി നീയും എന്നില്‍ അവശേഷിക്കും. 
നീറുന്ന ഒരു നോവായി....

-->എന്റെ പ്രണയം മരിക്കുന്നു ഒപ്പമെന്നിലെ ഞാനും

















ഓരോ പ്രണയവും ആരംഭിക്കുന്നത് അക്ഷര തെറ്റിലൂടെയാണ്..
തിരുത്തലുകള്‍കിടയില്‍ പ്രണയം ജ്വലിക്കുന്നു...
തിരുത്തലുകള്‍ അവസാനിക്കുന്നിടത്ത് പ്രണയം അവസാനിക്കുന്നു

ഒന്നും അവസാനിക്കരുതെന്നു കരുതും 
ഞാനെത്ര വിഡ്ഢിയെന്ന് തിരിച്ചരിവുണ്ടാകുന്നിടത്തു 
.
എന്റെ പ്രണയം മരിക്കുന്നു ..
ഒപ്പമെന്നിലെ ഞാനും...
............................

-->പറയാന്‍ കൊതിച്ച മോഹങ്ങളെല്ലാം
















പറയാന്‍ കൊതിച്ച
മോഹങ്ങളെല്ലാം
പറഞ്ഞിരുന്് ഞാന്‍ എങ്കില്‍
മഴ്ത്തുള്ളിയുടെ കിലികതതിനെന്തു
സുഖം .........
മോഹങ്ങളെല്ലാം പങ്കുവെച്ചിരുന്നെങ്കില്‍
പിന്നെ ഓര്‍മകള്‍കേണ്ത് മൂല്യം...........

വീണ് ഉടാഞ്ഞ ചില്ലു കൊട്ടാരമാണ്‌
പ്രണയവും മോഹവും ..............

-->ഒടുവില്‍ നീയും പറന്നു പോയ്..

















മഴ വരുന്നതും നോക്കി നിന്നു ഞാന്‍
നിന്‍ ഓരം ചേര്‍ന്നു നടക്കുവാന്‍...
കുടയും ചൂടി നാം നട നടന്നുപോയ്‌
കാലഭേദങ്ങള്‍ എത്രയോ...

നിന്‍ കരം കവര്‍ന്നു ഞാന്‍ എത്ര..
ദൂരം നിന്‍ കൂടെ വന്നുവോ...
എന്‍ മനം നിറയേ പ്രണയ വര്‍ണ്ണങ്ങള്‍
പൂത്തുലഞ്ഞ കണിക്കൊന്നയായ്...

കാലമെത്ര നാം കൂടിയെന്നു നാം
പ്രണയ മുന്തിരി നുകരുവാന്‍...
മടി മടിച്ചു ഞാന്‍ ഇടറി നിന്നു ഞാന്‍
പ്രണയമാണെന്നു ചൊല്ലുവാന്‍...

പ്രഹരമാകുമോ എന്നയീഭയം
പ്രകടമാക്കുവാന്‍ തടസ്സമായ്...
പ്രതിദിനം പലതും കടന്നു പോയ്
ഒടുവില്‍ നീയും പറന്നു പോയ്..

--> എന്റെ മൌനത്തില്‍


















എന്റെ മൌനത്തില്‍
നിന്റെ വാചാലത കുടിയേറിയതും
പിന്നീട് നിന്റെ മൌനം
എന്നെ വാചാലയാക്കിയതും
നല്ലതിന് ..
ഇന്നലകളിലെ ദാഹം ശമിപ്പിക്കാന്‍
നീ മഴയായതും
കോരിച്ചൊരിയുന്ന മഴയില്‍
ഞാനൊരു തടാകമായതും
നല്ലതിന്..
രാത്രി പകലായതും
പകല്‍ രാത്രിയായതും
ഇന്നലെകള്‍..
ഇന്നുകള്‍ക്ക് വഴിമാറിയതും
എല്ലാം നല്ലതിന്.............

-->വിരഹങ്ങള്‍ വേദനയായീ

















വിരഹങ്ങള്‍ വേദനയായീ
രഹസ്യമലിഞ്ഞില്ലാതായീ
വിഷയത്തിന്‍ സീമവളര്‍ന്നൂ
നീയെന്റെ കരുത്തായ് മാറീ
ഞാന്‍ നിന്റെ വിളക്കായെത്തീ
തമ്മില്‍ ഭയമില്ലാതായി
മുന്നില്‍ വഴിയിരുളാതായി


വഴിതെറ്റും യാത്രയിലെല്ലാം
ശാസനകള്‍ തൊട്ടുതലോടി
അടിതെറ്റാതാഴംപുല്‍കാ
തൊരുതീരത്തണയാന്‍തുണയായ്
ഇന്നേറെയകന്നുടലാലേ
ഇനിയേറെയുമകലാം നാളേ
എന്നാലെന്തെരിയും നാളം
വിട്ടെങ്ങു പ്രകാശം പോകാന്‍....?

-->‍എന്നോടു യാത്ര പറഞ്ഞപ്പോള്‍

























അന്നൊരിക്കല്‍,
നിന്റെ വിരല്‍ തുമ്പിലൂടൂര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍
‍എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌
നീ പറഞ്ഞു....
"ഇതെന്റെ ആത്മാവാണ്‌, കാത്തുകൊള്‍ക.."
പിന്നീടൊരിക്കല്‍,
കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും
ആത്മാവില്ലെന്ന് നീ പറഞ്ഞപ്പോള്‍,
കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍
‍എന്നോടു യാത്ര പറഞ്ഞപ്പോള്‍,
ഞാന്‍ പാടുപെടുകയായിരുന്നു....
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
ഇന്ന്,
മറ്റൊരു മഴക്കാല രാത്രിയില്‍,
ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ
അരിച്ചെത്തുന്ന നിന്റെ ഒര്‍മകളില്‍
‍എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും
ഞാന്‍ പാടു പെടുകയാണ്‌.......
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍ ....