ഇന്നലെകളിലേക്ക് ഒരെത്തി നോട്ടം... നിന്നെ തേടിയുള്ള എന്‍റെ അലച്ചില്‍. അന്ന് എന്‍റെ ഓരോ വരികളിലും എങ്ങോ ഇരിക്കുന്ന നീ നിറഞ്ഞു... അക്കാലത്തെ എന്‍റെ കുറിപ്പുകള്‍ ... എന്‍റെ വേദനകള്‍, കിനാക്കള്‍, കഥയില്ലായ്മകള്‍ എന്ന് തോന്നിയേക്കാവുന്ന ഏടുകള്‍.. നീ എത്തിയപ്പോള്‍ നിനക്കായി ഞാനിത് സമര്‍പ്പിക്കുന്നു... ഇതെന്റെ ജീവന് തുടിക്കുന്നത്...

Thursday, September 30, 2010
-->പ്രണയത്തിനു മാത്രം മരുന്ന് ഇല്ല
എല്ലാ നൊമ്പരതിനും മരുന്ന്,
പ്രണയത്തിനു മാത്രം
ഇല്ലാതെ...
എന്‍റെ ശോകത്തിന്‍ അതിരുകളില്‍
നീ പെയ്തുനില്‍ക്കുമ്പോള്‍
പറയാതെപോയൊരു വാക്കിന്‍
തേങ്ങല്‍...
പ്രണയത്തിലൂടെയാണ്
എന്നെ കണ്ടെത്തുക...
ശമനമില്ലാത്ത വേദനയുടെ പൊരുളും
നീ...
പറഞ്ഞതൊന്നും മടക്കിയില്ല,
കേട്ടതോ വേനലില്‍ കരിഞ്ഞു...
വരില്ലെന്കിലെന്തു
രാത്രി ഏറ്റവും നിശബ്ദമാകുമ്പോള്‍
ഉള്ളുരുകി പാടാം ...
Subscribe to:
Post Comments (Atom)
No comments:
Post a Comment