ഇന്നലെകളിലേക്ക് ഒരെത്തി നോട്ടം... നിന്നെ തേടിയുള്ള എന്റെ അലച്ചില്‍. അന്ന് എന്റെ ഓരോ വരികളിലും എങ്ങോ ഇരിക്കുന്ന നീ നിറഞ്ഞു... അക്കാലത്തെ എന്റെ കുറിപ്പുകള്‍ ... എന്റെ വേദനകള്‍, കിനാക്കള്‍, കഥയില്ലായ്മകള്‍ എന്ന് തോന്നിയേക്കാവുന്ന ഏടുകള്‍.. നീ എത്തിയപ്പോള്‍ നിനക്കായി ഞാനിത് സമര്‍പ്പിക്കുന്നു... ഇതെന്റെ ജീവന് തുടിക്കുന്നത്...

Thursday, September 30, 2010
-->പ്രണയത്തിനു മാത്രം മരുന്ന് ഇല്ല
എല്ലാ നൊമ്പരതിനും മരുന്ന്,
പ്രണയത്തിനു മാത്രം
ഇല്ലാതെ...
എന്റെ ശോകത്തിന് അതിരുകളില്‍
നീ പെയ്തുനില്‍ക്കുമ്പോള്‍
പറയാതെപോയൊരു വാക്കിന്
തേങ്ങല്‍...
പ്രണയത്തിലൂടെയാണ്
എന്നെ കണ്ടെത്തുക...
ശമനമില്ലാത്ത വേദനയുടെ പൊരുളും
നീ...
പറഞ്ഞതൊന്നും മടക്കിയില്ല,
കേട്ടതോ വേനലില്‍ കരിഞ്ഞു...
വരില്ലെന്കിലെന്തു
രാത്രി ഏറ്റവും നിശബ്ദമാകുമ്പോള്‍
ഉള്ളുരുകി പാടാം ...
Thursday, September 23, 2010
-->പാതിവഴിയില്‍ കൊഴിഞ്ഞുപോയ എന്റെ മഞ്ഞുതുള്ളി
പാതിവഴിയില്‍ നഷ്ടമായി പോയ ഒരു സൌഹൃടതിനായ്,
ഹൃദയത്തില്‍ സൂക്ഷിക്കേണ്ടിവന്ന ഒരു പ്രണയത്തിനായ്,
എന്നില്‍ നിന്നും അകന്നു പോയ, എന്റെ ..........
ഒരിക്കല്‍ അപ്രതീക്ഷിതമായി നീ കടന്നുവന്നു .....
എന്റെ ഏറ്റവും നല്ല സുഹൃത്തായി .......
പിന്നെ അതുപോലെ അപ്രതീക്ഷിതമായിതന്നെ പിരിഞ്ഞുപോയി .......
ഒരു ജന്മത്തിന്റെ മുഴുവന്‍ ദുഃഖം എന്റെ ഹൃദയത്തില്‍ ബാക്കിയാക്കി ......
നീ എന്നില്‍നിന്നും എത്ര ദൂരേക്ക് പോയാലും,
ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിയാമെങ്കിലും,
നിന്നെ ഞാന്‍ സ്നേഹിച്ചുകൊണ്ടേയിരിക്കും,
നിന്നെ സ്നേഹിച്ചതുപോലെ വേറെ ആരെയും
സ്നേഹിക്കാന്‍ കഴിയില്ല...... ഈ ജന്മം
എന്നെങ്കിലും ഇതു കാണുകയാണെങ്കില്‍ മനസിലാക്കുക
എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു ......
അന്നും ഇന്നും എന്നും .........
നിന്നെ സ്നേഹിക്കുന്നതിനു എനിക്ക് മാപ്പ് തരിക .....
ഒരുപാട് ഒരുപാട് സ്നേഹത്തോടെ ........
പാതിവഴിയില്‍ കൊഴിഞ്ഞുപോയ എന്റെ
സൌഹൃടതിനായ് ഞാന്‍ സമര്‍പ്പിക്കുന്നു .......
എന്റെ ഹൃദയത്തിന്റെ
"മഞ്ഞുതുള്ളി" ...........

Monday, September 6, 2010
-->വിട പറഞ്ഞകലും മുന്‍പേ...
നാമൊന്നായിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍
പുലര്‍ച്ചെയൊരു വഴി താണ്ടിയെത്തി
ഇരു വഴി പിരിയുന്ന സഹയാത്രികര്‍..
വ്യഥാ പുലമ്പുന്ന വാക്കിനുമപ്പുറം
മൌനത്തിന് കയങ്ങളില്‍ കാണാവാക്ക് തിരയുന്നവര്‍
നാമിരുവര്‍ സഹയാത്രികര്‍
പിറക്കാത്ത വാക്കിനായി കാതോര്ത്തവര്..
യാത്രകള്‍ തീര്‍ന്നിതാ
തെല്ലിട ഇളവേല്‍ക്കാം നമുക്കിനി
കാണ്മതെന്നിനി ? ഒരുമിച്ചൊരു യാത്ര തുടരുവതെന്നിനി
യെന്നാര്‍ദ്രമായി ചോദിപ്പൂ മനം..
കാതരമായൊരു കാറ്റ് ചൊല്ലി,യാത്ര തുടരുവാനതിനി യാത്രയില്ല
നേര്‍ത്തു നേര്‍ത്തു പെയ്തു തോരുമി മഴചാറല്‍ പോല്‍
യാത്രകള്‍ തീര്‍ന്നു, നാമിതാ വഴി പിരിയുകയായി
നീണ്ടു കിടക്കുമീ ജീവിതപ്പാത ഒരുമിച്ചു താണ്ടുവനിച്ചയോ
നിലാ പൂക്കള്‍ വീണു ചിതറുമീ വഴിത്താരയില്‍
നിന് വിരല്‍പിടിച്ചു നടക്കുവാന്‍ മോഹമിന്നും മല്‍സഖെ
നിന്നോടുരക്കുവാന്‍ മറന്നൊരീ വാക്കുകള്‍
നെഞ്ചില്‍ കനക്കുന്ന കിതപ്പാര്‍ന്ന മൌനം
മിഴിയില്‍ നോവിന്റെ അഗ്നിദ്രാവകം
എവിടെ നിന്റെ മിഴികള്‍ ; ചോരച്ചുവപ്പാര്‍ന്നവ
ഇനിയുമതിലെനിക്കായി ബാക്കിയെന്തുണ്ട്
എവിടെ നിന്റെ മിഴികള്‍ കൃഷ്ണാഷ്ടമി സന്ധ്യയിലെ ചോരച്ചുവപ്പാര്ന്ന മിഴികള്‍
നിര്‍ന്നിമേഷം ഒട്ടൊന്നുപോലും ചിമ്മാതെ നീ കാത്തവ..
ഇല്ല ഞാനൊന്നും ചോദിച്ചീല ,മറുവാക്കിനായി കാത്തതില്ല
നോവിന് ചോര ചിന്തും മൌനത്താല്‍ പ്രഭാതങ്ങള്‍ നാം നിറച്ചെങ്കിലും
യാത്ര തീരുമീ നേരമെന്തെങ്കിലും ചൊല്ക നീ
യാത്രാ മൊഴിയല്ലാതെ മറ്റെന്തെങ്കിലും
ഇനിയുള്ള യാത്ര ഒരുമിച്ചു പങ്കിടാമെന്നോ
ഈ വഴിയില്‍ നിന്നെ കാത്തു നില്ക്കണമെന്നോ
എന്നേക്കുമായി ഇരു വഴി പിരിയമെന്നോ
നാമൊന്നയിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍..
നാം അജ്ഞാതര്‍ ചിന്തയില്‍ സമാന്തര സഞ്ചാരികള്‍
എങ്കിലും
പിന്നിട്ട യാത്രയില്‍ ഉടഞ്ഞോരി മനസ്സിനോട്
എന്തെകിലും ചൊല്ക നീ
വാക്കിടറി ചിലമ്പാതെ രക്തം മിഴിവാര്‍ന്നൊഴുകാതെ
യാത്രാ മൊഴിയല്ലാതെ വിടവാക്കല്ലാതെ
എന്തെകിലും ചൊല്ക നീ
നാമിരു വഴിയകലും മുന്‍പേ
വിട പറഞ്ഞകലും മുന്‍പേ...

Thursday, September 2, 2010
-->സ്നേഹിക്കാന്‍ എളുപ്പമാണ് സ്നേഹിക്ക പെടനാണ് വിഷമം
സ്നേഹിക്കാന്‍ എളുപ്പമാണ് സ്നേഹിക്ക പെടനാണ് വിഷമം
നിനക്കയാണ് ഞാന്‍ കാത്തിരിക്കുന്നത്
നിനക്കയാണ് ഞാന്‍ ജീവിക്കുന്നത്
നീ എന്നിലേക്ക് വരുന്ന ആ നിമിഷത്തിനായി
ഈ ജന്മം മുഴുവന്‍ ഞാന്‍ കാതോര്‍ത്തിരിക്കും
വൈകാതെ വരില്ലേ നീ .......................
സ്നേത്തിന്റ്റെ നഷ്ട്ടം സ്വപ്നങ്ങള്‍ ആണ്,സ്വപ്നതിന്റ്റെ നഷ്ട്ടം ദുഖമാണ്. ഒരു നിമിഷം മതി, ഒരുപാട് ഇഷ്ടം തോന്നാന്‍;കുറച്ചു നേരം മതി,പിണങ്ങാന്‍;കുറച്ചു ദിവസം മതി, പിണക്കം മാറാന്‍; ഒരു ജന്മം പോര നിന്നെ മറക്കാന്‍.
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം ................. ഈ ജന്മം നിനക്കായ് മാത്രം .നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്ക്കുന്നു
സ്വപ്നങ്ങളേ...ഇനിയും നിങ്ങളെന്നെ മോഹിപ്പിക്കാതിരിക്കുക, ഓര്‍മകളേ...ഇനിയും നിങ്ങളെന്നെ നോവിക്കാതിരിക്കുക, വാടിക്കരിഞ്ഞ സ്വപ്നങ്ങളും ചിതലരിച്ച ഓര്‍മകളും പേറി ഞാന്‍ ജീവിച്ചോട്ടേ......................പിന്നി
Subscribe to:
Posts (Atom)