ഇന്നലെകളിലേക്ക് ഒരെത്തി നോട്ടം... നിന്നെ തേടിയുള്ള എന്റെ അലച്ചില്‍. അന്ന് എന്റെ ഓരോ വരികളിലും എങ്ങോ ഇരിക്കുന്ന നീ നിറഞ്ഞു... അക്കാലത്തെ എന്റെ കുറിപ്പുകള്‍ ... എന്റെ വേദനകള്‍, കിനാക്കള്‍, കഥയില്ലായ്മകള്‍ എന്ന് തോന്നിയേക്കാവുന്ന ഏടുകള്‍.. നീ എത്തിയപ്പോള്‍ നിനക്കായി ഞാനിത് സമര്‍പ്പിക്കുന്നു... ഇതെന്റെ ജീവന് തുടിക്കുന്നത്...
"പെറ്റുവളര്‍ത്തിയ അമ്മയും, ജന്മം തന്ന അഛ്ചനും, ഇണങ്ങിയും പിങ്ങങ്ങിയും കൂടെയുണ്ടായിരുന്ന അനിയനും നമുക്കൊപ്പം എന്നും കാണില്ല. ജീവിതത്തിന്റെ എതെങ്കിലുമൊരു ഘട്ടത്തില്‍ നമുക്കവരെ പിരിയേണ്ടതായി വരും പകരം ഈശ്വരന്റെ ഏറ്റവും വലിയ ധനമായി, സമ്മാനമായി ഇവരുടെയൊക്കെ സ്നേഹവും തലോടലും സാന്ത്വനവുമൊക്കെ ലയിച്ചുചേര്‍ന്ന മറ്റൊരു രൂപത്തെ നാം സ്വയം വരിക്കും. ഇനിയുള്ള യാത്രയില്‍ കൂട്ടായി... "