ഇന്നലെകളിലേക്ക് ഒരെത്തി നോട്ടം... നിന്നെ തേടിയുള്ള എന്റെ അലച്ചില്‍. അന്ന് എന്റെ ഓരോ വരികളിലും എങ്ങോ ഇരിക്കുന്ന നീ നിറഞ്ഞു... അക്കാലത്തെ എന്റെ കുറിപ്പുകള്‍ ... എന്റെ വേദനകള്‍, കിനാക്കള്‍, കഥയില്ലായ്മകള്‍ എന്ന് തോന്നിയേക്കാവുന്ന ഏടുകള്‍.. നീ എത്തിയപ്പോള്‍ നിനക്കായി ഞാനിത് സമര്‍പ്പിക്കുന്നു... ഇതെന്റെ ജീവന് തുടിക്കുന്നത്...
"ഓര്‍മ്മകള്‍ വാക്കുകളായി മുറിഞ്ഞു വീണപ്പോള്‍ മഷി പകര്‍ന്നത് ഹൃദയ രക്തം തന്നെയായിരുന്നു .."
നിന്റെ എകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും, ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും, അന്നുമെന്നാത്മാവു നിന്നോടു മന്ത്രിക്കും......... നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു എന്ന്...... എനിക്ക് നിന്നെ ഇനിയി ജന്മത്തില് തിരിച്ചുകിട്ടില്ലല്ലോ..... എന്ന അറിയാത്ത തേങ്ങല്‍ മൌനമായി പറയാതെ പോയ..... ഒരു യാത്രാമൊഴിയുടെ നൊമ്പരം വെറും തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ...!!!
നിന്റെ ഈ മൌനം മറ്റൊരു വിരഹത്തിനോ..?
നിനക്കായ് കാത്തു വെച്ച സ്വപനങ്ങള്‍
സ്വയം ഇല്ലാതാവുകയണോ..?
എന്നെ തനിച്ചാക്കി പോയ എന്റെ
മഞ്ഞു തുള്ളിയെ പോലെ യാണോ നീയും?
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലായിരുന്നോ?
നിനക്കായ് കാത്ത് വെച്ച സ്വപ്നങ്ങള്‍
നീ ഇല്ലാതാക്കുകയാണോ...?