ആ സൌന്ദര്യം കണ്ണുകളില്‍ നിറഞ്ഞു,
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്ന
ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍
ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും
നീ കരുതിയിരിക്കുന്നു...
തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച്
നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച്ചു
ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
ഈ
ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി
മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍
ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ,
അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു
നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ
വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന്
നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു
ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ
നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി
നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും.
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്
ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍
ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും
നീ കരുതിയിരിക്കുന്നു...
തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച്
നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച
ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
ഈ
ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി
മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍
ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ,
അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു
നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ
വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന്
നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു
ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ
നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി
നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും.
No comments:
Post a Comment